09:05pm 01 November 2026
NEWS
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹം 50ലക്ഷം രൂപ നൽകി
30/07/2025  08:04 PM IST
nila
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹം 50ലക്ഷം രൂപ നൽകി

ദോഹ:  ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്കായി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും സമാഹരിച്ച തുകയായ
50 ലക്ഷംരൂപ CMDRF-ലേക്ക് സംഭാവന നൽകി.
2024 ഓഗസ്റ്റ് 3-ന് Indian Cultural Centre (ICC)-ൽ ചേർന്ന പ്രത്യേക യോഗത്തിൽ ഖത്തറിലെ  ഇന്ത്യൻ  അംബാസിഡർ വിപുൽ, വിവിധ സാമൂഹിക പ്രതിനിധികൾ, എംബസ്സിയുടെ കീഴിലുള്ള ICC, ICBF, ISC, IBPC തുടങ്ങിയ സംഘടനാ പ്രതിനിധികൾ lപങ്കെടുത്ത യോഗത്തിൽഎടുത്ത  കൂട്ടായ തീരുമാനമായാണ് സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Indian Community Benevolent Forum (ICBF) നേതൃത്വം നൽകി, മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് Wayanad Relief Committee രൂപീകരിച്ചത്. ഖത്തറിലുടനീളം നിന്നുള്ള ഇന്ത്യൻ പ്രവാസികൾ ഈ കൂട്ടായ്മയിൽ lസഹകരിച്ചു.
സമൂഹിക സഹായ പ്രചാരണത്തിലൂടെ ശേഖരിച്ച 50 ലക്ഷം രൂപ  ICBF പ്രസിഡന്റ് ഷാനവാസ് ബാവ, IBPC പ്രസിഡന്റ് താഹ മുഹമ്മദ്‌ , നോർക്ക ഡയറക്ടർ സി.വി. റപ്പായി എന്നിവർ ചേർന്ന് തിരുവനന്തപുരം ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി  പിണറായി വിജയന്  കൈമാറി. 
 ഈ സദ്ഉദ്യമത്തിൽ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയും,നാട്ടിലെ ദുരിതകാലങ്ങളിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം എന്നും കൈകോർക്കുന്നതിന്റെ തെളിവാണ് ഇതെന്നും
 ICBF പ്രസിഡന്റ് ഷാനവാസ്‌ ബാവ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img